അൻവർ യൂദാസിന്റെ പണിയെടുത്തു ; കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ. അൻവർ യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റു കൊടുത്തു. പ്രതിപക്ഷ നേതാവിനെതിരെ അടക്കം അഴിമതി ആരോപണം ഉന്നയിച്ച ആളാണ് അൻവർ. യൂദാസിന്റെ പണിയാണ് അൻവർ ചെയ്തതെന്നും ഗോവിന്ദൻ ആരോപിച്ചു. അൻവറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. അവർക്ക്‌ വേണ്ടി നെറി കെട്ട പണിയാണ് എടുത്തത്. എന്നാൽ എൽഡിഎഫ് ഇതിനെയൊക്കെ അതിജീവിച്ച് വൻ വിജയം നേടുമെന്നും ഗോവിന്ദൻ പറഞ്ഞു. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. എൽഡിഎഫ് താഴെ തട്ടു മുതൽ സജ്ജമാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിന്റെ യാത്രക്ക് സഹായകരമാകുന്ന വിജയം നേടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സ്ഥാനാർഥി സ്വാതന്ത്ര്യൻ ആണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞ ഗോവിന്ദൻ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആവില്ലായെന്നും കൂട്ടിച്ചേർത്തു.നിലമ്പൂരിൽ എല്ലാ വർഗീയ കഷികളെയും യുഡിഎഫ് കൂട്ട് പിടിക്കും. ഹിന്ദു, മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ടെന്ന് ഗോവിന്ദൻ ആരോപിച്ചു.ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടാണ്. ജൂൺ 23 വോട്ടെണ്ണൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...