Monday, April 21, 2025 9:37 pm

പാറമ്പുഴ ബത്​​ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം അപഹരിച്ച കേസില്‍ കൈക്കാരന്‍ കണ്ണൂരില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍: പാറമ്പുഴ ബത്​​ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം അപഹരിച്ച കേസില്‍ കൈക്കാരന്‍ കണ്ണൂരില്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ദീജു ജേക്കബാണ്​ (45) ഗാന്ധിനഗര്‍ പോലീസി​ന്റെ  പിടിയിലായത്. 2019 ആഗസ്​റ്റില്‍ കൈക്കാരനായി ചുമതലയേറ്റ നാള്‍മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടക്കാനുള്ള 31.5 ലക്ഷം രൂപ അടക്കാതെ അപഹരിച്ചതായാണ് പരാതി. മോഷണം പിടിക്കപ്പെട്ടതോടെ മാര്‍ച്ച്‌ രണ്ടിന് നാട്ടില്‍നിന്ന്​ മുങ്ങിയ ഇയാള്‍ കണ്ണൂര്‍ പയ്യാവൂരില്‍ ഉണ്ടെന്നറിഞ്ഞ് ഗാന്ധിനഗര്‍ പോലീസെത്തി പിടികൂടുകയായിരുന്നു.

പള്ളിയുടെ ബാങ്ക് അക്കൗണ്ട് കാത്തലിക് സിറിയന്‍ ബാങ്കി​​ന്റെ കുമാരനല്ലൂര്‍ ശാഖയിലാണ്. പള്ളില്‍നിന്ന്​ ബാങ്കില്‍ അടക്കാന്‍ കൊടുത്തുവിടുന്ന പണം അടക്കാതെ ബാങ്കി​​ന്റെ  വ്യാജ സ്​റ്റേറ്റ്മെന്റ്  ഇയാള്‍ പള്ളികമ്മിറ്റിക്ക്​ നല്‍കി വരുകയായിരുന്നു. ബാങ്കി​​ന്റെ  വ്യാജസീലും ഇയാള്‍ ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇയാളെക്കുറിച്ച്‌ പള്ളികമ്മിറ്റിക്ക്​ സംശയം തോന്നിത്തുടങ്ങി. പെരുന്നാളിനോടനുബന്ധിച്ച്‌ പെയിന്റ്  വാങ്ങിയ ഇനത്തില്‍ കട ഉടമക്ക്​ നല്‍കാനുണ്ടായിരുന്ന പണം പള്ളിയില്‍നിന്ന്​ ഇയാളുടെ പക്കല്‍ കൊടുത്തുവി​ട്ടെങ്കിലും നല്‍കിയില്ല. പിന്നീട് ബാങ്കില്‍ അടക്കാന്‍ കൊടുത്തുവിട്ട 20 രൂപ നോട്ടി​​ന്റെ കെട്ടുകളാണ് പെയിന്റ് ​ കടയില്‍ നല്‍കിയത്. ഈ വിവരം കടയുടമ പള്ളിയില്‍ അറിയിച്ചു. ഇതാണ് ദീജുവിനെ കുടുക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് പള്ളി കമ്മിറ്റി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 32.5 ലക്ഷത്തോളം രൂപയുടെ കുറവ്​ കണ്ടെത്തി.

പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ മുങ്ങി. നഷ്​ടപ്പെട്ട പണം വീട്ടുകാര്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ പള്ളി കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെ പള്ളി കമ്മിറ്റി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ ഇയാള്‍ കണ്ണൂരിലെ പയ്യാവൂരില്‍നിന്ന്​ നാട്ടിലെത്താന്‍ പാസ് എടുക്കാന്‍ തയാറാകുന്നതായി പോലീസിന്​ വിവരം കിട്ടി. ഉടന്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് കണ്ണൂരിലെത്തി പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്​റ്റേഷനിലെത്തിച്ച്‌ അറസ്​റ്റ്​ രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ പള്ളിയിലെത്തിച്ച്‌ തെളിവെടുപ്പ്​ നടത്തി. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ദീജുവിനെ റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്...

മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ

0
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം...

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം നടത്തി

0
പത്തനംതിട്ട : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ്...

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...