പ്രവാസിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് ; പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ എസ്.ഐയും കൂട്ടരും അടിച്ചുമാറ്റി ; നാല് പേര്‍ക്ക് കുറിമാനം നല്‍കി എസ്.പി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ റെയ്ഡ് ചെയ്ത മദ്യം കടത്തിക്കൊണ്ടുപോയ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി സൗത്ത് സ്റ്റേഷനിലെ എസ്‌ഐമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ്.  കഴിഞ്ഞ ഒന്നാം തിയതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിദേശമദ്യം എസ്‌ഐയും സംഘവും വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വീട്ടുകാരുടെ പരാതി.

അന്വേഷണത്തില്‍ മദ്യകുപ്പികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്നും വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാഗ്രതകുറവുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഇവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ വിദേശമദ്യം എടുത്തിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിക്ക് നല്‍കിയ മൊഴി. നാല്‍പ്പതോളം മദ്യകുപ്പികള്‍ കടത്തിയെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇക്കാര്യം ശരിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമിതമദ്യം കൈവശം വെച്ചതിന് വീട്ടുടമസ്ഥനെതിരെ നടപടിയെടുക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...