തിരുവല്ല വൈദ്യുതിഭവനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി ; ജില്ലാ വൈസ് പ്രസിഡന്റിന്റെ തല തല്ലിപ്പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല വൈദ്യുതിഭവനു മുന്നില്‍ പ്രതിഷേധ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി . കൈയ്യാങ്കളി മൂത്ത് പ്രസിഡന്റിന്റെ തല തല്ലിപ്പൊളിച്ചു. പ്രതിഷേധസമരം  ആര് ഉദ്ഘാടനം ചെയ്യും എന്ന വിഷയത്തില്‍ തുടങ്ങിയ തര്‍ക്കമാണ് ചോരക്കളിയില്‍ വരെ എത്തിയത്.

ജില്ലാ വൈസ് പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്യണമെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ ബ്ലോക്ക് പ്രസിഡന്റ് മതിയെന്ന്  മറ്റൊരുകൂട്ടര്‍ വാദിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കവും  വെല്ലുവിളിയുമായി. പിന്നെ പൊരിഞ്ഞ തല്ലായി. അവസാനം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു സഹയൂത്തുകാര്‍. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിശാഖിന്റെ തലയില്‍ മൂന്ന് തുന്നലുണ്ട്. ബ്ലോക്ക്  പ്രസിഡന്റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്ന് വിശാഖ് വെണ്‍പാലയും സഹപ്രവര്‍ത്തകരും പറയുന്നു.

എന്തായാലും ഒന്നിച്ച് പ്രതിഷേധിക്കാനിറങ്ങി  പരസ്പരം പ്രതിഷേധിച്ചു തീര്‍ത്തു. യുത്ത് കോണ്‍ഗ്രസിനു മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ നാണക്കേടായി ഇന്നത്തെ കയ്യാങ്കളി സമരം.

 

തമ്മില്‍തല്ലി നേതാവിന്റെ തലതല്ലിപൊളിച്ചത് സംഘടനയ്ക്കുള്ളില്‍ നാണക്കേടിനും പുതിയ ചര്‍ച്ചയ്ക്കും വഴിയൊരുക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...