മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെപ്പ് സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തിയായി ബി.ജെ.പി എം.എൽ.എ പരാഗ് ഷാ ആണ്. 3,300 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. നവംബർ 20 നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കിടയിലെ അതിസമ്പന്നൻ പരാഗ് ഷാ തന്നെയായിരുന്നു. 550.62 കോടിയായിരുന്നു അഞ്ചുവർഷം മുമ്പാണ്ടിയുന്ന ആസ്തി. അഞ്ചുവർഷം കൊണ്ട് ഇദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 3,315.52 കോടിയുടെ ജംഗമ വസ്തുക്കളും 67.53 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നാണ് പരാഗ് ഷായുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.

മുംബൈയിലെയും താനെയിലും വിധി നിശ്ചയിക്കാൻ സമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. 447കോടിയുടെ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധയാണ് സമ്പന്ന സ്ഥാനാർഥി പട്ടികയിലെ രണ്ടാമൻ. പ്രതാപ് സർനെയ്ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും പട്ടികയിലുണ്ട്. 2002ൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നുമാണ് പരാ​ഗ് ഷാ രാഷ്ട്രീയത്തിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഛട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, വരുന്ന തിരഞ്ഞെടുപ്പിലെ വിധി മഹാരാഷ്ട്രയ്ക്ക് പ്രധാനപ്പെട്ടതാണ്. 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...