ന്യൂഡല്‍ഹി: 33,500 ടണ്‍ ഉള്ളി കെട്ടിക്കിടക്കുന്നു. 10 രൂപാ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം. കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നപ്പോള്‍ തുര്‍ക്കിയില്‍നിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങള്‍ക്കു വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപ വെച്ച് ഇറക്കുമതിചെയ്ത വലുപ്പം കൂടിയ ഉള്ളി പത്തോ പതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്കു നല്‍കാനാണ് ആലോചന.
വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാല്‍ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് വാങ്ങിയ വിലയ്ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.