റെയ്ഡില്‍ ദില്ലിയിലെ ജയിലുകളില്‍ നിന്ന് പിടിച്ചെടുത്തത് 348 മൊബൈൽ ഫോണുകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കഴിഞ്ഞ രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളിൽ നിന്ന് കണ്ടെത്തിയത് 340-ലധികം മൊബൈൽ ഫോണുകൾ. വ്യാഴാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര മാസത്തിനിടെ ജയിൽ അധികൃതർ 348 മൊബൈൽ ഫോണുകൾ കണ്ടെത്തിയെന്നാണ് ഡയറക്ടർ ജനറൽ (പ്രിസൺസ്) സഞ്ജയ് ബനിവാൾ വിശദമാക്കി. ബുധനാഴ്‌ച മാത്രം നടന്ന പരിശോധനയില്‍ ജയിൽ 3 ല്‍ നിന്ന് 18 മൊബൈൽ ഫോണുകളും ചാർജറുകളും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ജയിലിനുള്ളിൽ ഇന്റലിജൻസ് വിഭാഗത്തെ വികസിപ്പിച്ചതിന് ശേഷമാണ് ജയിൽ സൂപ്രണ്ടുമാർ റെയ്ഡ് ശക്തമാക്കിയത്. ജയിലിനുള്ളിലെ ക്രിമിനലുകൾക്കുള്ള ശക്തമായ സന്ദേശമാണിതെന്നും ബനിവാൾ പറഞ്ഞു. ഇത്തരം റെയ്ഡുകള്‍ തുടരുമെന്നും സഞ്ജയ് ബനിവാള്‍ വിശദമാക്കി.

2023-ലേക്കായി ദില്ലി പൊലീസ് 23 ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ജയിലുകൾ പൂർണ്ണമായും ഫോൺ രഹിതമാക്കുക, തടവുകാർക്ക് പ്രശ്‌നപരിഹാര സംവിധാനം ഒരുക്കുക എന്നിവ ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ജയിലിനുള്ളിൽ ആർക്കും ഫോൺ ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ ജാമർ സ്ഥാപിക്കണമെന്നും ഡിജി പറഞ്ഞു. തടവുകാർക്ക് ജയിലിനുള്ളിൽ മൊബൈൽ ഫോൺ ലഭിക്കുന്നതിൽ ജയിൽ ജീവനക്കാരുർക്ക് പങ്കുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ മുമ്പ് കർശന നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഭാവിയിലും നടപ്പിലാക്കുമെന്നും അദ്ദേഹം വിശദമാക്കി. അന്തേവാസികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി ധാരണാപത്രം ഉണ്ടാക്കുമെന്നും ബനിവാൾ പറഞ്ഞു. തടവുകാർക്ക് നൈപുണ്യ വികസന പരിശീലനം നൽകുന്നതിന് ജയിലുകൾക്കുള്ളിൽ ക്രമീകരണങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന് രാഷ്ട്രപതിയും ഡൽഹി ലെഫ്റ്റനന്റ് ഗവർണറും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജയിലിൽ നിന്ന് പുറത്തുപോകുമ്പോൾ അവർക്ക് ജോലി ലഭിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...