ഈ പൊള്ളുന്ന ചൂടിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഏറെയാണ്

For full experience, Download our mobile application:
Get it on Google Play

ചുട്ടുപൊള്ളുന്ന വേനലിൽ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയമാണ് കരിക്കിൻ വെള്ളം. കോളയോ സോഡയോ കഴിക്കുന്നതിനുപകരം കരിക്കിൻ വെള്ളം ശീലമാക്കാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ക്ഷീണം അകറ്റാനും വേനൽച്ചൂടിനെ മറികടക്കാനും ഈ പാനീയം സഹായിക്കും. സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ പ്രകൃതിദത്ത പാനീയമാണ് ഇത്. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ജലാംശം നൽകുന്നതിനു പുറമേ ദഹനത്തിനും സഹായിക്കുന്നു. പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ തടയാനും സഹായിക്കും. കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നൽകുന്നു. ശരീരത്തിലെ നിർജലീകരണം തടയാൻ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ഇതാണ് മറ്റൊരു ഗുണം.

ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരാളുടെ ദിനചര്യയിൽ ജലാംശം നൽകുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുത്തുക എന്നതാണ്. സ്വാഭാവികമായി ജലാംശം നൽകുന്നതും ഉന്മേഷദായകവുമായ പാനീയങ്ങളിൽ ഒന്നാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, കാൽസ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്തമായ അവശ്യ ധാതുക്കളാൽ സമ്പന്നമായ കരിക്ക് ഊർജ്ജം നൽകുക ചെയ്യുന്നു. നാരുകളാൽ സമൃദ്ധമായ ഒന്നാണ് കരിക്കിൻ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാനും കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും മൂത്ര വിസർജനം സുഗമമാക്കാനും കരിക്കിൻ വെള്ളം ഏറെ ഗുണം നൽകും. കരിക്കിൻ വെള്ളത്തിൽ കലോറി, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് അവരുടെ സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഇത് കുടിക്കാവുന്നതാണ്. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; തുരങ്കത്തിന്റെ അറ്റംവരെ ഡ്രോൺ പറന്നിട്ടും കുടുങ്ങിക്കിടക്കുന്ന 93...

0
കാഠ്മണ്ഡു : നേപ്പാളിലെ ഹൈഡ്രോപവർ തുരങ്കത്തിലെ തൊഴിലാളികളായ 93 പേരെ കാണാനില്ലെന്ന...

പ്രവാസികൾക്ക് മുന്നറിയിപ്പ് ; ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്...

0
കൊച്ചി: ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്....

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....