കൊച്ചി: തൃശ്ശൂര്‍ സ്വദേശിക്കെതിരെ തെളിവുകള്‍ ലഭിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടാകും. ജാമ്യം തേടി പോപ്പുലര്‍ ഉടമകള്‍. പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യസൂത്രാധാരകന്‍ തൃശൂര്‍ സ്വദേശിയെന്ന് അന്വേഷണസംസംഘം. സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ഇയാള്‍ക്കെതിരായ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
കൂടുതല്‍ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ ഉടമകള്‍ ജാമ്യത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചതായാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം.