പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 35 ലക്ഷം രൂപ പിടികൂടി. ശബരി എക്സ്പ്രസില്‍ സെക്കന്‍ഡ് എസി കമ്ബാര്‍ട്ട്മെന്റ്ല്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 35 ലക്ഷം രൂപയുമായി ഹൈദരാബാദ് സോലാപൂര്‍ സ്വദേശികളായ രാജു ഗൗഡ് (38), സായ് കൃഷ്ണ (26) എന്നിവരെയാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഈ പണം കൊണ്ടുപോകുന്നതിന് യാതൊരുവിധ രേഖയും കയ്യില്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിന് ആയി പാലക്കാട് ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി.
ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജിന്റെ നിര്‍ദ്ദേശപ്രകാരം സിഐ എന്‍. കേശവദാസ് എസ് ഐ ദീപക്. എ പി, എ എസ്‌ഐ സജു കെ, ഹെഡ് കോണ്‍സ്റ്റബിള്‍ അശോക്, കോണ്‍സ്റ്റബിള്‍ മാരായ വി. സവിന്‍, അബ്ദുല്‍ സത്താര്‍, അജീഷ് ഒ.കെ, എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.