കോന്നി ഗവ.മെഡിക്കല്‍ കോളേജ് – രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി പൂജയോടെ നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജിന്റെ വികസനത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിന് അനുവദിച്ചത്.

രാജസ്ഥാന്‍ കമ്പനിയായ ജഥന്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിര്‍മ്മാണം കരാര്‍ എടുത്തിരിക്കുന്നത്. കരാര്‍ സംബന്ധിച്ച് കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ട നിര്‍മ്മാണം കരാറെടുത്തിട്ടുള്ളത്.

200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്കിന്റെ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധമന്ദിരം, 200 കുട്ടികള്‍ക്ക് താമസ സൗകര്യമുള്ള അഞ്ച് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, 235 കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ആറ് നിലയുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാര്‍ട്ട്‌മെന്റുകള്‍ വീതം 11 നിലകളിലായി നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്‌സ്, 1000 ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയം, മോര്‍ച്ചറി, പോസ്റ്റ്‌മോര്‍ട്ടം സൗകര്യങ്ങള്‍ക്കായി ഓട്ടോപ്‌സി ബ്ലോക്ക്, ലോണ്‍ട്രി ബ്ലോക്ക് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കും.

രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 7000 ലിറ്റര്‍ ശേഷിയുള്ള ഇഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് നിയമ പ്രശ്‌നങ്ങള്‍ എല്ലാം വേഗത്തില്‍ പരിഹരിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...