ചൈ​ന​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി 35 പേ​രെ കൊ​ല​പെ​ടു​ത്തി​യ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ

For full experience, Download our mobile application:
Get it on Google Play

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി 35 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വിധിച്ചു. 62 വ​യ​സു​കാ​ര​നാ​യ ഫാ​ൻ വി​ഖി​യു എ​ന്ന ആ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഭീ​ക​ര​മാ​യ കൃ​ത്യ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞ കോ​ട​തി ക്രൂ​ര​ത​യു​ടെ പ്ര​ത്യാ​ഘാ​തം വ​ള​രെ വ​ലു​താ​യി​രു​ന്നു​വെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യെ​ന്നും വി​ല​യി​രു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ചി​ല​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ​വെ​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ദ​ക്ഷി​ണ ചൈ​നീ​സ് ന​ഗ​ര​മാ​യ ഷു​ഹാ​യി​ൽ ന​വം​ബ​ർ 11നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു സ്പോ​ട്സ് കോം​പ്ല​ക്സി​ന് മു​ന്നി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന് ഇ​ട​യി​ലേ​ക്ക് ഫാ​ൻ വി​ഖി​യു ത​ന്‍റെ എ​സ്‍​യു‍​വി വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ പ്ര​തി പി​ടി​യി​ലാ​യി. ക​ത്തി കൊ​ണ്ട് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച നി​ല​യി​ൽ പി​ടി​യി​ലാ​യ ഇ​യാ​ൾ പി​ന്നീ​ട് ബോ​ധ​ര​ഹി​ത​നാ​വു​ക​യും ചെ​യ്തു. കേ​സ് വെ​ള്ളി​യാ​ഴ്ച തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കു​ക​യും അ​ന്ന് ത​ന്നെ വി​ധി പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ സി​സി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...