കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടില്‍ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തില്‍ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്. എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മദ്യഷാപ്പുകളുടെ അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. 500 മി.ലി, 375 മി.ലി കുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ അംബികേശന്‍ , അബ്ദുല്‍ഷുക്കൂര്‍, ഷിഹാബ്, ഷിബു , റിനീഷ് ഡ്രൈവര്‍ സുഭാഷ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
കായംകുളത്ത് വീട്ടില്‍ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി
RECENT NEWS
Advertisment