പത്തനംതിട്ടയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും 513 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 10
2. പന്തളം 20
3. പത്തനംതിട്ട 24
4. തിരുവല്ല 31
5. ആനിക്കാട് 9
6. ആറന്മുള 2
7. അരുവാപുലം 6
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 8
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 15
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 25
17. കടമ്പനാട് 23
18. കടപ്ര 10
19. കലഞ്ഞൂര്‍ 5
20. കല്ലൂപ്പാറ 5
21. കവിയൂര്‍ 4
22. കൊടുമണ്‍ 13
23. കോയിപ്രം 2
24. കോന്നി 32
25. കോട്ടാങ്ങല്‍ 6
26. കോഴഞ്ചേരി 8
27. കുളനട 7
28. കുന്നന്താനം 38
29. കുറ്റൂര്‍ 13
30. മലയാലപ്പുഴ 1
31. മല്ലപ്പളളി 23
32. മല്ലപ്പുഴശേരി 1
33. മെഴുവേലി 1
34. നാറാണംമൂഴി 6
35. നാരങ്ങാനം 5
36. നെടുമ്പ്രം 7
37. നിരണം 1
38. ഓമല്ലൂര്‍ 14
39. പള്ളിക്കല്‍ 30
40. പന്തളം-തെക്കേക്കര 6
41. പെരിങ്ങര 8
42. പ്രമാടം 3
43. പുറമറ്റം 3
44. റാന്നി 4
45. റാന്നി-പഴവങ്ങാടി 3
46. റാന്നി-അങ്ങാടി 5
47. റാന്നി-പെരുനാട് 4
48. സീതത്തോട് 1
49. തണ്ണിത്തോട് 30
50. തോട്ടപ്പുഴശേരി 5
51. തുമ്പമണ്‍ 1
52. വടശേരിക്കര 1
53. വളളിക്കോട് 6
54. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 139043 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 131500 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) മെഴുവേലി സ്വദേശി (69) 15/08/2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പ്രമാടം സ്വദേശി (27) 14/08/2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 374 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 131426 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6774 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6501 പേര്‍ ജില്ലയിലും 273 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15103 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1304 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1518 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.6 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...