നവജാത ശിശുക്കളെ കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ടു ; യുവാവും രണ്ട് യുവതികളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പനാജി : ഗോവയില്‍ രണ്ട് നവജാത ശിശുക്കളെ കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവും രണ്ട് യുവതികളും അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ ത്രിപാല്‍ നായികിനെ (36) യും 30, 22 വയസ്സുള്ള യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രണ്ട് നവജാത ശിശുക്കളെ യുവതികള്‍ പ്രസവിച്ചതാണെന്നും ത്രിപാല്‍ നായിക്കാണ് ഇവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും പോലീസ് വെളിപ്പെടുത്തി.

ഗോവയില്‍ വെച്ച്‌ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് രണ്ട് നവജാത ശിശുക്കളെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശികളായ മൂവരും കെട്ടിടനിര്‍മാണ ജോലികള്‍ക്കായാണ് ഗോവയിലെത്തിയത്. ഒരേസ്ഥലത്ത് ജോലിചെയ്യുന്ന രണ്ട് യുവതികളുമായും ത്രിപാല്‍ നായിക്കിന് അടുപ്പമുണ്ടായിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌ വിവാഹവാഗ്ദാനം നല്‍കി ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ച്‌ രണ്ടുപേരെയും ഗര്‍ഭിണിയാക്കി.

2021 ജൂണിലാണ് 30 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ത്രിപാലിന്റെ നിര്‍ബന്ധപ്രകാരം ഗോവയിലെ വീട്ടില്‍വെച്ചായിരുന്നു പ്രസവം നടന്നത്. ഗര്‍ഭിണിയായ 22 കാരിയും ഈ സമയം ഇവരോടൊപ്പമുണ്ടായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ത്രിപാല്‍ നായിക്ക് കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ടു.

അതെ സമയം ഗര്‍ഭിണിയായ 22 കാരി കഴിഞ്ഞമാസമാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായത് നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് യുവതി ത്രിപാലിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് യുവതിയും ത്രിപാലും ചേര്‍ന്ന് ജനിച്ച്‌ രണ്ടാംദിവസം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഈ കുഞ്ഞിന്റെ മൃതദേഹവും രഹസ്യമായി കാട്ടിനുള്ളില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പിന്നീട് ത്രിപാല്‍ നായിക്ക് രണ്ട് യുവതികളെയും ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. താന്‍ വിവാഹിതനാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. യുവതികളോട് സ്വന്തം കാര്യം നോക്കാനും ആവശ്യപ്പെട്ടു. പിന്നാലെ യുവാവ് നാട്ടിലേക്ക് തിരിച്ചു. യുവതികളും തിരികെ ഒഡീഷയിലേക്ക് മടങ്ങി.

എന്നാല്‍ യുവതികളെ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ത്രിപാല്‍ അപ്രതീക്ഷിതമായാണ് ജൂലായ് 26-ന് 22-കാരിയുടെ ഗ്രാമത്തിലെത്തിയത്. വീണ്ടും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്ന് കണ്ടെത്തുകയും ഗ്രാമത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകവും മറ്റുവിവരങ്ങളും പുറത്തറിയുന്നത്.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ത്രിപാല്‍ എല്ലാം വെളിപ്പെടുത്തിയതോടെ 22 കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇവരെ ഗോവയിലെത്തിച്ചു. വനത്തിനുള്ളില്‍നിന്ന് രണ്ട് ശിശുക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാംപ്രതിയായ 30 കാരിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...