മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത ജി​ല്ല​യി​ലെ 3552 കു​ടും​ബ​ങ്ങ​ൾ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ പു​റ​ത്ത്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത ജി​ല്ല​യി​ലെ 3552 കു​ടും​ബ​ങ്ങ​ൾ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ പു​റ​ത്ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗം (പി.​എ​ച്ച്.​എ​ച്ച്) -3167, അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) -351, പൊ​തു​വി​ഭാ​ഗം സ​ബ്‌​സി​ഡി (എ​ൻ.​പി.​എ​സ്) -34 എ​ന്നി​ങ്ങ​നെ​യാ​ണ്​ റേ​ഷ​ൻ വാ​ങ്ങാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം. ഈ ​കാ​ർ​ഡു​ക​ളെ​ല്ലാം പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് (മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗം എ​ൻ.​പി.​എ​ൻ.​എ​സ്)​ മാ​റ്റി. ഇ​വ​ർ​ക്ക്​ പ​ക​രം മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പു​റ​ത്താ​യി​ട്ടു​ള്ള​ത് കോ​ന്നി താ​ലൂ​ക്കി​ൽ​നി​ന്നാ​ണ്. ഇ​വി​ടെ റേ​ഷ​ൻ വാ​ങ്ങാ​ത്ത​ 739 കു​ടും​ബ​ങ്ങ​ളാ​ണ്​ പൊ​തു​വി​ഭാ​ഗ​ത്തി​ലാ​യ​ത്. അ​തേ​സ​മ​യം, റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലെ എ​ൻ.​പി.​എ​സ് വി​ഭാ​ഗ​ക്കാ​രി​ൽ ഒ​രാ​ൾ​പോ​ലും പു​റ​ത്താ​ക​ൽ പ​ട്ടി​ക​യി​ലി​ല്ല.

ആ​നു​കൂ​ല്യ​ങ്ങ​ളു​ള്ള കാ​ർ​ഡ് കൈ​വ​ശം​വെ​ക്കു​ക​യും സ്ഥി​ര​മാ​യി റേ​ഷ​ൻ വാ​ങ്ങാ​തി​രി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് നീ​ക്കി​യ​ത്. സ​ബ്​​സി​ഡി​ക​ൾ​ക്ക്​ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ ആ​വ​ശ്യ​ക്കാ​ര​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ന​ട​പ​ടി. ഇ​തി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക്​ സി​വി​ൽ സ​പ്ലൈ​സ്​ വ​കു​പ്പി​നെ സ​മീ​പി​ക്കാം. കൃ​ത്യ​മാ​യ കാ​ര​ണം കാ​ട്ടി സി​വി​ൽ സ​പ്ലൈ​സ്​ വ​കു​പ്പി​ന്​ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രു​ടെ കാ​ർ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കും. രോ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ​മൂ​ലം വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ഇ​ക്കാ​ര്യം കാ​ട്ടി വ​കു​പ്പി​ന്​ അ​പേ​ക്ഷ ന​ൽ​കാം. ഒ​ഴി​വാ​ക്കി​യ​വ​ർ​ക്ക്​ പ​ക​ര​മാ​യി ജി​ല്ല​യി​ൽ മു​ന്‍ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ന്​ അ​​പേ​ക്ഷ​യും സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ഒ​ഴി​വാ​ക്ക​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത പൊ​തു​വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍ഡ് (വെ​ള്ള, നീ​ല) മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള​ള അ​പേ​ക്ഷ ജൂ​ണ്‍ 15വ​രെ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യോ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്റെ സി​റ്റി​സ​ണ്‍ പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യോ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി ; തുടർസമരങ്ങൾക്ക് കോർ കമ്മിറ്റി തീരുമാനം,

0
മുംബൈ : സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ...

ഇന്ത്യ– ഇസ്രയേൽ ബന്ധത്തിെലെ പുരോഗതി ശക്തിപ്പെടുത്തൽ ; ടെലിഫോണിൽ സംസാരിച്ച് മോദിയും നെതന്യാഹുവും

0
ന്യൂഡൽഹി : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി...

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട്...

ക്ഷേമപെൻഷൻ ഇനിമുതൽ കിടപ്പുരോഗികൾക്കുമാത്രം വീട്ടിലെത്തിക്കാൻ തീരുമാനം ; സഹകരണ ബാങ്കുകളെ ഒഴിവാക്കും

0
തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള...