ദില്ലി: സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. വിമാനത്തില്‍ 360 ഇന്ത്യക്കാരാണുള്ളത്. ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കും. സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും.
സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്നാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്.