പാകിസ്ഥാനിൽ നിന്നെത്തിയ 362 മെട്രിക് ടണ്‍ ഈന്തപ്പഴം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : പാകിസ്ഥാനിൽ നിന്നെത്തിയ 362 മെട്രിക് ടണ്‍ ഈന്തപ്പഴം പിടികൂടി. യു എ ഇയിൽ നിന്നെന്ന വ്യാജേന മുംബൈയിൽ എത്തിച്ച ഈത്തപ്പഴമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധനയിലൂടെ പിടികൂടിയത്. ഓപ്പറേഷൻ ഡീപ്പ് മാനിഫെസ്റ്റ്’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി നാസിക്കിലെ അംബാദിലുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ വെച്ചാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇറക്കുമതി ചെയ്ത 13 കണ്ടെയ്നറുകൾ പിടിച്ചെടുത്തത്. യു.എ.ഇയിൽ ഉത്പാദിപ്പിച്ചതെന്ന വ്യാജേനയാണ് ഈ ചരക്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ കറാച്ചി തുറമുഖത്ത് നിന്ന് പാകിസ്ഥാൻ ഉത്ഭവമായ ഈന്തപ്പഴം യു.എ.ഇയിലെ ജെബൽ അലി വഴി ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ജെബൽ അലിയിൽ വെച്ച് കണ്ടെയ്നറുകൾ മാറ്റുകയും മറ്റൊരു കപ്പൽ വഴി ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നു. പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ വഴിതിരിച്ചുവിടൽ നടത്തിയതെന്നാണ് ഡി.ആർ.ഐയുടെ സംശയം. ഭീകരാക്രമണത്തെ തുടർന്ന് 2025 മെയ് 2 മുതൽ പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചരക്കുകളുടെ വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതും വ്യാജരേഖകൾ നിർമ്മിച്ച് ഇറക്കുമതി നടത്തുന്നതുമായ ശൃംഖലകൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുകയാണെന്ന് ഡി.ആർ.ഐ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി കനത്ത വൈദ്യുതി നിയന്ത്രണം; പവർകട്ട് 14 മണിക്കൂർ വരെ...

0
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി ആവശ്യകത...

രാഷ്ട്രീയ എതിരാളികൾ വർഗീയ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ അണിനിരത്തി : കെ.കെ. ശൈലജ

0
കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍...

സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം; വൈദ്യുതി കരാർ റദ്ദാക്കൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച്...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

0
മലയാലപ്പുഴ : കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി...