വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ട് ഭർത്താവിന് വിഷം നൽകി കൊന്ന 37കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മൈസൂരു: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ട് ഭർത്താവിന് വിഷം നൽകി കൊന്ന 37കാരി അറസ്റ്റിൽ. നാഗർഹോളെ കടുവാ സങ്കേതത്തിന്റെ അതിർത്തി മേഖലയായ ഹുൻസുരുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 45കാരനായ ഭർത്താവ് വെങ്കടസ്വാമിയെ കാണാനില്ലെന്ന് 37കാരിയായ ഭാര്യ സല്ലാപുരി പരാതി നൽകിയത്. സെപ്തംബർ എട്ട് രാത്രി 10.30ന് വീടിന് പുറത്തേക്ക് പോയ ഭർത്താവ് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. വീട്ടിൽ കറന്റ് ഇല്ലാതിരുന്ന സമയത്ത് പുറത്ത് എന്തോ ശബ്ദം കേട്ടത് നോക്കാനായി ടോർച്ചുമായി പോയ വെങ്കടസ്വാമി തിരിച്ചെത്തിയില്ലെന്നാണ് 37കാരി പരാതിപ്പെട്ടത്.

സ്വന്തം നിലയിൽ അന്വേഷിച്ച ശേഷം ഫലം കാണാത്തതിനേ തുടർന്ന് പരാതി നൽകിയെന്നാണ് യുവതി വിശദമാക്കിയത്. ഇതിന് പിന്നാലെ ഭർത്താവിനെ കടുവ പിടിച്ചതായി ആരോപിച്ച് യുവതി രണ്ട് മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ ഇരുന്നിരുന്നു. ഇതിന് പിന്നാലെയാണ് 45കാരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. 37കാരിയുടെ വീടും പരിസരവും പരിശോധിച്ചതിൽ വീടിന്റെ പിൻവശത്ത് തോന്നിയ അസ്വാഭാവികതയിൽ നടത്തിയ അന്വേഷണത്തിലാണ് 45കാരന്റെ മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...