വകമാറ്റിയത് 371 കോടി ; ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് അനിവാര്യം

For full experience, Download our mobile application:
Get it on Google Play

അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിലായത് 371 കോടി രൂപയുടെ അഴിമതിക്കേസില്‍. നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ പ്രധാന സൂത്രധാരനും നേട്ടം കൊയ്തതും ചന്ദ്രബാബു നായിഡുവാണെന്ന് ആന്ധ്രപ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അറിയിച്ചു. പ്രധാനപ്രതി ചന്ദ്രബാബു നായിഡുവായതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് എന്‍.സഞ്ജയ് അറിയിച്ചു. 2014ല്‍ സിയമെന്‍സ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

സിയമെന്‍സും ഡിസൈന്‍ ടെകും ചേര്‍ന്ന് 90 ശതമാനം മുടക്കുകയും 10 ശതമാനം സര്‍ക്കാന്‍ ഗ്രാന്റ് ആയി അനുവദിക്കുന്നതുമായിരുന്നു കരാര്‍. ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കേണ്ട തുക 3,300 കോടിയായിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം. സിയമെന്‍സും ഡിസൈന്‍ ടെക്കും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ കമ്പനികള്‍ മുടക്കുന്ന 90 ശതമാനം തുക എത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രബാബു നായിഡുവും ടിഡിപി സംസ്ഥാന പ്രസിഡന്റ് കെ.അച്ചന്നായിഡുവും ചേര്‍ന്നാണ് കരാറില്‍ ധാരണയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...