വയനാട് വെള്ളാർമലയിൽ ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് വെള്ളാർമലയിൽ 20 വർഷമായി ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വെച്ചുവരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. നികുതി സ്വീകരിക്കാത്തതിനാൽ വെള്ളാർമല വില്ലേജിലെ 382 കുടുംബങ്ങളാണ് വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്നത്.

പതിറ്റാണ്ടുകളായി ഇവരുടെ പക്കലുള്ള ഭൂമിക്ക് 2002 വരെ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ വനഭൂമിയാണെന്ന സാങ്കേതിക നൂലാമാല നിരത്തി പിന്നീട് നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് നാട്ടുകാർ‍ പറയുന്നു. രേഖകളില്ലാത്തതിനാൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക്‌ ലഭ്യമല്ല.

സ്ഥലം ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും കഴിയില്ല. നാട്ടുകാർ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് വനം, റവന്യു വകുപ്പുകൾ ചേർന്ന് നടത്തുന്ന സംയുക്ത സർവേ അന്തിമഘട്ടത്തിലാണ്. വനഭൂമിയല്ലെന്ന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഭൂനികുതി സ്വീകരിക്കാനാകൂ എന്ന് വെള്ളാർമല വില്ലേജ് ഓഫീസർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...