തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3886 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ മരിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. ദില്ലിയില്‍ ടിപിആര്‍ ഏഴ് ശതമാനത്തിന് മുകളിലെത്തി.
സംസ്ഥാനത്ത് ഇന്ന് 3886 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment