പോലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യ ; സിപിഒ റെനീസിന്റെ കാമുകി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയില്‍ സിപിഒ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി റെനീസിന്റെ ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് ഷഹാനയെ പ്രതിചേര്‍ത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഷഹാനയെ പോലീസ് ക്വാര്‍ട്ടേഴ്സിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിയണമെന്നായിരുന്നു ആവശ്യം. ആറ് മാസം മുമ്പ് ഫ്ലാറ്റിലെത്തി നജ്‌ലയെ ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ലാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തല്‍. കേസില്‍ റെനീസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പോലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40പവനും പത്ത് ലക്ഷം രൂപയും പള്‍സര്‍ ബൈക്കും നജ്‌ലയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പലതവണ റെനീസ് വീട്ടിലേയ്ക്ക് തിരിച്ചയച്ചു. ഇതിന്റെ പേരില്‍ പലപ്പോഴായി 20ലക്ഷം രൂപ വീണ്ടും നജ്‌ലയുടെ വീട്ടുകാര്‍ കൊടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....