ഹരിയാന : നൂഹ് ജില്ലയിലെ ബിചോരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് ശ്വാസം മുട്ടി എട്ട് വയസുകാരനടക്കം മൂന്നുപേര്‍ മരിച്ചു. കളിച്ചുകൊണ്ടിരിക്കെ 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് കുട്ടി വീഴുകയായിരുന്നു. എട്ട് വയസുകാരനായ ആരിജ്, കുട്ടിയുടെ പിതാവ് സിറാജ്(30), അമ്മാവന്‍ (സലാം) എന്നിവരാണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ സ്ലാബിനുമുകളില്‍ നിന്ന കുട്ടി സ്ലാബ് തര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനായി ടാങ്കിലെക്കിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ദൗര്‍ഭാഗ്യ സംഭവമാണെന്ന് അവകാശപ്പെട്ട് പോലീസില്‍ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നും എന്നാല്‍ വിഷയം പരിശോധിച്ചു വരികയാണെന്നും ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ഷംഷെര്‍ സിംഗ് പറഞ്ഞു.