Sunday, July 21, 2024 9:38 pm

സെപ്റ്റിക് ടാങ്കില്‍ വീണ് എട്ട് വയസുകാരനടക്കം മൂന്നുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : നൂഹ് ജില്ലയിലെ ബിചോരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് ശ്വാസം മുട്ടി എട്ട് വയസുകാരനടക്കം മൂന്നുപേര്‍ മരിച്ചു. കളിച്ചുകൊണ്ടിരിക്കെ 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് കുട്ടി വീഴുകയായിരുന്നു. എട്ട് വയസുകാരനായ ആരിജ്, കുട്ടിയുടെ പിതാവ് സിറാജ്(30), അമ്മാവന്‍ (സലാം) എന്നിവരാണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ സ്ലാബിനുമുകളില്‍ നിന്ന കുട്ടി സ്ലാബ് തര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനായി ടാങ്കിലെക്കിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ദൗര്‍ഭാഗ്യ സംഭവമാണെന്ന് അവകാശപ്പെട്ട് പോലീസില്‍ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നും എന്നാല്‍ വിഷയം പരിശോധിച്ചു വരികയാണെന്നും ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ഷംഷെര്‍ സിംഗ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചങ്ങരംകുളം മുതുകാട് കായലിൽ വീണ മൂന്നു പേരിൽ രണ്ടാൾക്കായി തെരച്ചിൽ തുടരുന്നു

0
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലിൽ വീണ മൂന്നു പേരിൽ രണ്ടാൾക്കായി തെരച്ചിൽ...

പത്താം ക്ലാസ് മുതൽ പി.ജി. വരെ വിജയിച്ച കുട്ടികളെ ഇന്ത്യൻ ഭരണഘടന പുസ്തകം നൽകി...

0
കോന്നി : ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്താം ക്ലാസ് മുതൽ...

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച...

കനത്തമഴ : വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

0
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (22/07/24)...