ന്യൂഡല്‍ഹി: രാജ്യത്ത് ഇനി ആശ്വാസ ദിനം. മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്സിന് വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
രാജ്യത്ത് അടുത്ത നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് എത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും. തുടര്‍ന്ന് പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്.
2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡിനെതിരെ ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്. ജനതാ കര്‍ഫ്യുവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും അണ്‍ലോക്ക് പ്രക്രിയയും ധീരമായ നടപടികളാണ്. കോവിഡിനെ മികച്ച രീതിയിലാണ് ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.