മൂന്ന്​ മുതല്‍ നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി ആശ്വാസ ദിനം. മൂന്ന്​ മുതല്‍ നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്​സിന്‍ വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്​ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്​ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

രാജ്യത്ത് അടുത്ത നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ എത്തുമെന്ന്​ ആത്​മവിശ്വാസമുണ്ട്​. ശാസ്​ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്​സിന്‍ വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്​ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും. തുടര്‍ന്ന്​ പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്​.

2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡിനെതിരെ ശക്​തമായ നടപടികളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്​. ജനതാ കര്‍ഫ്യുവും തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും അണ്‍ലോക്ക്​ പ്രക്രിയയും ധീരമായ നടപടികളാണ്​. കോവിഡിനെ മികച്ച രീതിയിലാണ്​ ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...