Friday, April 4, 2025 2:37 pm

നാണയം വിഴുങ്ങിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവം : മാതാവും ബന്ധുക്കളും അനിശ്ചിതകാല സമരം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന്‍ പൃഥിരാജ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാവും ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. മാതാവ് നന്ദിനിയും ബന്ധുക്കളുമാണ് ആലുവ ജില്ലാ ആശുപത്രിക്കു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. നാണയം വിഴുങ്ങിയ പൃഥിരാജിനെയുമായി മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിയെങ്കിലും ശരിയായ ചികില്‍സ നല്‍കാതെ കുട്ടിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഈ മാസം രണ്ടിന് പുലര്‍ച്ചെ കുട്ടി മരിച്ചു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതു മൂലമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കുട്ടിയുടെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ കാക്കനാട് ലാബില്‍ പരിശോധന നടത്തിയിരുന്നു. ഇവിടുന്നുള്ള റിപ്പോര്‍ട്ടില്‍ കുട്ടി ശ്വസന ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മരിച്ചതെന്ന്  വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും കുട്ടിക്ക് ചികില്‍സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

തന്റെ കുട്ടി മരിക്കാനിടയായതിന്റെ യഥാര്‍ഥ വസ്തുത  അറിയണമെന്നും അതിനാണ് തന്റെ സമരമെന്നും കുട്ടിയുടെ മാതാവ് നന്ദിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാണയം വിഴുങ്ങിയ കുട്ടിയെയുമായി താന്‍ എത്തിയത് ആശുപത്രിയിലേക്കാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് കുട്ടിക്ക് ന്യുമോണിയ ഉണ്ടായിരുന്നുവെന്നാണ്. താന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടും എന്തുകൊണ്ടാണ് അപ്പോള്‍ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാതിരുന്നതെന്നും നന്ദിനി ചോദിച്ചു. അപ്പോള്‍ അവര്‍ കുഞ്ഞിനെ പരിശോധിച്ചിരുന്നെങ്കില്‍ കുട്ടിക്ക് ന്യുമോണിയ ഉണ്ടായിരുന്നുവെങ്കില്‍ അത് വ്യക്തമാകില്ലായിരുന്നോയെന്നും നന്ദിനി ചോദിക്കുന്നു.

കുട്ടി മരിച്ച്‌ 20 ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ കുട്ടിക്ക് ന്യൂമോണിയ ആയിരുന്നുവെന്ന് പറയുന്നത്. അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും മാതാവ് നന്ദിനി പറഞ്ഞു. ന്യൂമോണിയ ഒരിക്കലും ഒന്നു രണ്ടു മണിക്കൂറുകൊണ്ട് ഉണ്ടാകുന്ന അസുഖമല്ല. ആശുപത്രി അധികൃതര്‍ തന്റെ കുട്ടിയെ ശരിയായ രീതിയില്‍ നോക്കിയിരുന്നുവെങ്കില്‍ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്നും തനിക്ക് നീതി വേണമെന്നും മാതാവ് നന്ദിനി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മ ആലപ്പുഴ ഇലക്‌ട്രിക്കൽ സർക്കിൾ ഓഫീസിന് മുന്നിൽ ധര്‍ണ സംഘടിപ്പിച്ചു

0
ആലപ്പുഴ : വൈദ്യുതി ബോർഡിലെ ഡിഎ/ഡിആർ നിഷേധത്തിനെതിരേ കെഎസ്ഇബി പെൻഷനേഴ്‌സ്...

സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീന് ഐക്യദാർഢ്യം

0
മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ...

മലയാലപ്പുഴ ജെഎംപി ഹൈസ്‌കൂൾ ഇത്തവണ 100 പേരെ തികയ്ക്കാനുള്ള നെട്ടോട്ടത്തിൽ

0
മലയാലപ്പുഴ : മലയാലപ്പുഴ ജെഎംപി ഹൈസ്‌കൂൾ ഇത്തവണ 100 പേരെ...

അപമര്യാദയായി പെരുമാറിയ അധ്യാപകനെ സംരക്ഷിക്കുന്നു ; തൃശൂർ വനിതാ പോളിടെക്‌നിക്കിൽ കെഎസ്‍യു ഉപരോധം

0
തൃശ്ശൂർ: നെടുപുഴ വനിതാ പോളിടെക്നിക്കിൽ വിദ്യാർഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറി എന്ന...