മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും ; കൊലപാതകം കുഞ്ഞുണ്ടെന്ന വിവരം കാമുകൻ അറിയാതിരിക്കാൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ആസിയയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചുട്ടിപ്പാറ സ്വദേശി ആസിയ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മകന് കഴിക്കാന്‍ ഈന്തപ്പഴം നല്‍കിയിരുന്നതായും പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം പറഞ്ഞിരുന്നത്.

സംശയം തോന്നി പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച്‌ ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു. മൃദുവായ എന്തോ വസ്തു ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഒരുവര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ആസിയ. ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം കാമുകന്‍ അറിയാതിരിക്കാന്‍ കൊലപ്പെടുത്തി എന്നാണ് ആസിയയുടെ മൊഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി കൊലപാതകം – പ്രതിയുമായി തെളിവെടുപ്പ് നടത്തി ; കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോണും...

0
മൂഴിയാർ: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ ഗവിയെ നടുക്കിയ കൊലക്കേസിലെ...

പയ്യന്നൂർ പോലീസിനെതിരെ പരാതിയുമായി ജ്യോത്സൻ

0
കണ്ണൂർ : ലഹരിമരുന്നിനെതിരെ സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ മറവിൽ...

അയിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം ചെയ്തു

0
അയിരൂര്‍ : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അയിരൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട...

ഡിഎച്ച്എസ് സ്ഥലംമാറ്റം : സർക്കാരിന് ആശ്വാസം

0
തിരുവനന്തപുരം : ഡിഎച്ച്എസ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് വിജയം. ഡോ.റീനയെ...