സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനത്തിനെതിരെ ആശാഷാജി നിയമനടപടിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനത്തിനെതിരെ ആശാ ഷാജി അപ്പീല്‍ നല്‍കും. ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയെയാണ് സമീപിക്കുക. അനുകൂല വിധിയില്ലെങ്കില്‍ അപ്പലേറ്റ് ട്രൈബൂണലിനെ സമീപിക്കാനും ആശാ ഷാജി തീരുമാനിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള തീരുമാനം ഇഡി നോട്ടീസിലൂടെ അറിയിക്കുന്നതിന് പിന്നാലെ അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിയെ സമീപിക്കാനാണ് ആശാ ഷാജിക്ക് ലഭിച്ച നിയമോപദേശം. അവിടെ തോറ്റാല്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും.
ഹിയറിംഗ് അടക്കമുള്ള നടപടികളെല്ലാം ഡല്‍ഹിയില്‍ ആണ് നടക്കുക.

കോഴിക്കോട് മാലൂര്‍കുന്നില്‍ വീട് വെച്ചതിന് ചിലവഴിച്ച പണത്തിന്റെ സോഴ്‌സ് അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിക്ക് കൈമാറും. കണ്ടുകെട്ടാനുള്ള തീരുമാനത്തിന് പിന്നില്‍ ഭര്‍ത്താവ് കെഎം ഷാജിക്കെതിരായ രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്ന വാദവും ആശാ ഷാജി ഉന്നയിക്കും. അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ വിധി എതിരായാല്‍ സ്ഥലവും വീടും ഇ.ഡി ജപ്തി ചെയ്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് നിയമപരമായ നടപടി. ഇതിനിടയില്‍ ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ ആശാ ഷാജിക്ക് സമീപിക്കാം. അന്തിമ വിധി വരുന്നത് വരെ കണ്ടുകെട്ടാന്‍ തീരുമാനിച്ച സ്ഥലവും വീടും കൈമാറാനോ വില്‍ക്കാനോ കഴിയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...