തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. നിര്‍മല്‍ ജില്ലയില്‍ ഗോള്‍ഡന്‍ ഫങ്ഷന്‍ ഹാളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നാരായണ എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടി അയല്‍പക്കത്ത് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ നാലിന് പ്രതി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ പെണ്‍കുട്ടി മറ്റ് രണ്ട് കുട്ടികളുമായി വീടിന് മുന്നില്‍ കളിക്കുന്നത് കണ്ടു. നാരായണ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പക്ഷേ, പെണ്‍കുട്ടി നിലവിളിക്കാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവ് ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു എന്ന് നിര്‍മല്‍ ജില്ലയിലെ അഡീഷനല്‍ സൂപ്രണ്ട് പോലിസ് രാം റെഡ്ഡി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി നാരായണയെക്കുറിച്ച്‌ എല്ലാം വിശദമായി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പോക്‌സോ നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായി പോലിസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....