ബാ​ധ ഒ​ഴി​പ്പി​ച്ചു​ന​ല്‍​കാ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ് മൂ​ന്നു വ​യ​സ്സു​കാ​രി​യെ അ​ടി​ച്ചു​കൊ​ന്നു : ആ​ള്‍​ദൈ​വവും സഹായിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ബാ​ധ ഒ​ഴി​പ്പി​ച്ചു​ന​ല്‍​കാ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ് മൂ​ന്നു വ​യ​സ്സു​കാ​രി​യെ ആ​ള്‍​ദൈ​വം എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് അ​ടി​ച്ചു​കൊ​ന്നു. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. ചായക്കട നടത്തുന്ന പവീന്‍-ബേബി ദമ്പതിമാരുടെ മകള്‍ പൂര്‍വിക ആണ് മരിച്ചത്. സംഭവത്തില്‍ ആള്‍ദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ഒരാഴ്ചയായി പൂര്‍വിക രാത്രി സ്വപ്നംകണ്ട് കരയാറുണ്ടായിരുന്നു. ബാധകൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. ബാ​ധ ഒ​ഴി​പ്പി​ച്ചു​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പു​രു​ഷോ​ത്തം കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും രാ​കേ​ഷിന്റെ അ​ടു​ത്തെ​ത്തി​ച്ചു. യെ​ല്ല​മ്മ ദേ​വി​യു​ടെ ആ​ത്മാ​വ് ത​ന്നി​ല്‍ കു​ടി​യേ​റി​യി​ട്ടു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടാ​ണ്​ ന​ഗ​ര​ത്തി​നോ​ടു ചേ​ര്‍​ന്ന സ്ഥ​ല​ത്തെ കു​ടി​ലി​ല്‍ രാ​കേ​ഷ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ദുര്‍മന്ത്രവാദവും നടത്തിയിരുന്നു.

മാ​താ​പി​താ​ക്ക​ളെ കു​ടി​ലി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ കു​ട്ടി​യെ പു​രു​ഷോ​ത്തം ആ​ണ് കൊ​ണ്ടു​പോ​യ​ത്. ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ രാ​കേ​ഷ് ഒ​രു മ​ണി​ക്കൂ​റോ​ളം കു​ട്ടി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു. കു​ട്ടി ബോ​ധം​കെ​ട്ട​ത് ക​ണ്ട​തോ​ടെ ബാ​ധ പോ​യെ​ന്നു​പ​റ​ഞ്ഞ് മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി. വീ​ട്ടി​ലെ​ത്തി​യാ​ല്‍ ബോ​ധം വ​രു​മെ​ന്നും അ​റി​യി​ച്ചു. വീ​ട്ടി​ലെ​ത്തി​യി​ട്ടും കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നി​ട​യി​ല്‍ രാ​കേ​ഷും പു​രു​ഷോ​ത്ത​മും കു​ടും​ബ​സ​മേ​തം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മാതാപിതാക്കള്‍ ചിക്കജ്ജുര്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളുടെ പേരില്‍ കൊലപാതകത്തിനും ദുര്‍മന്ത്രവാദത്തിനും കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...