പ്ലസ് വൺ പ്രവേശനം ; അപേക്ഷ സമർപ്പണം അവസാനിച്ചു , ഇത്തവണ ലഭിച്ചത് 4,58,733 അപേക്ഷകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പണം ഇന്നലെ അവസാനിച്ചു. ഇത്തവണ 4,58,733 വിദ്യാർത്ഥികളാണ് തുടർ പഠനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. ഇവയിൽ 4,22,497 എസ്എസ്എൽസി സ്ട്രീമിലും, 25,350 പേർ സിബിഎസ്ഇ സ്ട്രീമിലും, 2,627 പേർ ഐസിഎസ്ഇയിലും, 8,299 പേർ മറ്റ് സ്ട്രീമുകളിൽ നിന്നും പത്താംതരം പരീക്ഷ പാസായവരാണ്. അതേസമയം, 42,413 പേരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷാ സമർപ്പണം പൂർത്തിയായതോടെ ജൂൺ 13-ന് ട്രയൽ അലോട്ട്മെന്റ് പ്രഖ്യാപിക്കുന്നതാണ്.

ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,764 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ നിന്ന് അപേക്ഷ നൽകിയത്. അതേസമയം, അപേക്ഷകരുടെ എണ്ണത്തിൽ വയനാടാണ് ഏറ്റവും പുറകിൽ. 12,004 പേർ മാത്രമാണ് വയനാട്ടിൽ നിന്നും അപേക്ഷ നൽകിയിട്ടുള്ളത്. തിരുവനന്തപുരം 34,386, കൊല്ലം 32,882, പത്തനംതിട്ട 13,925, ആലപ്പുഴ 25,530, കോട്ടയം 22,850, ഇടുക്കി 12,641, എറണാകുളം 34,248, തൃശ്ശൂർ 38,868, പാലക്കാട് 44,094, കോഴിക്കോട് 47,064, കണ്ണൂർ 36,871 കാസർകോട് 19,406 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...