ഒറ്റപ്പാലം : മനിശ്ശീരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.കല്ലിപ്പാടം ചിറങ്ങോണംകുന്ന് വീട്ടില്‍ സന്തോഷ് (30), അന്പലവട്ടം പനമണ്ണ കീഴ്മുറി ചീനിക്കപ്പള്ളിയാലില് കൃഷ്ണദാസ് (25), രാജീവ് (23), കുളപ്പുള്ളി കുന്നത്തുവീട്ടില്‍ സാജന് (29) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.ലക്കിടി പയ്യപ്പാട്ട് നിഷിലിനെ (43) മനിശ്ശീരിയിലെ വാടകവീട്ടില്‍ കയറി മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചും വാള്‍കൊണ്ട് കൈക്ക് വെട്ടിയും പരിക്കേല്‍പ്പിച്ച കേസിലാണ് നടപടി.വളര്‍ത്തുനായ ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. 24ന് രാത്രി 10.30നാണ് സംഭവം. അറസ്റ്റിലായവര്‍ ഒരുമാസംമുമ്പ് നിഷിലിന് 4,000 രൂപയ്ക്ക് ഒരു വളര്‍ത്തുനായയെ വിറ്റിരുന്നു.നിഷില്‍ കുടുംബവുമായി താമസിക്കുന്നവീട്ടില്‍ 24ന് അതിക്രമിച്ചുകയറി നായയെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചതാണ് അക്രമത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment