വ്യാജ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ഉപയോഗിച്ച്‌​ ഒമിക്രോണ്‍ ബാധിച്ചയാളെ ഇന്ത്യ വിടാന്‍ സഹായിച്ച നാല്​ പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വ്യാജ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ഉപയോഗിച്ച്‌​ ഒമിക്രോണ്‍ ബാധിച്ചയാളെ ഇന്ത്യ വിടാന്‍ സഹായിച്ച സംഭവത്തില്‍ നാല്​ പേര്‍ അറസ്റ്റില്‍. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനെ രാജ്യം വിടാന്‍ സഹായിച്ചതിന്​ നാല്​ പേര്‍ ബംഗളൂരുവിലാണ്​ അറസ്റ്റിലായത്​. ഇതില്‍ രണ്ട്​ പേര്‍ ബംഗളൂരുവിലെ സ്വകാര്യ ലാബിലെ ജീവനക്കാരാണ്​. മറ്റ്​ രണ്ട്​ പേര്‍ ദക്ഷിണാ​ഫ്രിക്കന്‍ പൗരന്‍ ഡയറക്​ടറായ കമ്പനിയിലെ ജീവനക്കാരുമാണ്​​. ഇതുമായി ബന്ധപ്പെട്ട്​ ഡിസംബര്‍ അഞ്ചിന്​ ഹൈഗ്രൗണ്ട്​സ്​ പോലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തിരുന്നു. അറസ്റ്റിലായവര്‍ വ്യാജ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്ന വന്‍ റാക്കറ്റിന്‍റെ ഭാഗമാണോയെന്ന്​ പരിശോധിക്കുക യാണെന്ന്​ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. നവംബര്‍ 20നാണ്​ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യയിലെത്തിയത്​. രാജ്യത്തെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...