ചിപ്പ് ക്ഷാമത്തിന് പിന്നാലെ മഗ്നീഷ്യം ക്ഷാമവും ; ഇരുചക്രവാഹന നിര്‍മാണമേഖല പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

ലോകത്താകമാനം പ്രതിസന്ധിയിലാക്കിയ സംഭവമാണ് സെമികണ്ടക്ടര്‍ അഥവാ ചിപ്പുകളുടെ ക്ഷാമം. ഒരു വര്‍ഷത്തിലധികമായി അതിനെ തുടര്‍ന്ന് മിക്ക വാഹന നിര്‍മാതാക്കളും ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ചിപ്പ് ക്ഷാമം ഇപ്പോഴും പൂര്‍ണമായും പരിഹരിച്ചില്ല. അതിനിടെയാണ് ഇരുചക്രവാഹന നിര്‍മാണമേഖലയില്‍ പുതിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ഇപ്പോഴിതാ മഗ്നീഷ്യം ക്ഷാമമാണ് പുതിയ പ്രശ്‌നം.

പ്രധാനമായും സൂപ്പര്‍ ബൈക്കുകളുടെ നിര്‍മാണത്തേയാണ് ഈ പ്രശ്‌നം ബാധിക്കുന്നതെങ്കിലും സാധാരണ ബൈക്കുകളുടെ നിര്‍മാണത്തെ ബാധിക്കുമെന്നാണ് സൂചന. സാധാരണ ബൈക്കുകളുടെ അലുമിനിയം അലോയ് വീലുകളുടെ നിര്‍മാണത്തിലും മറ്റു പലഘടകങ്ങളായ ഫ്രെയിം, വീലുകള്‍ തുടങ്ങിയവയിലും മഗ്നീഷ്യം ഉപയോഗിക്കുന്നുണ്ട്.

വാഹനനിര്‍മാണത്തിന് ഉപയോഗിക്കുന്ന മഗ്നീഷ്യത്തില്‍ 85 ശതമാനവും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. കല്‍ക്കരിയാണ് മഗ്നീഷ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തു. കല്‍ക്കരിയുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈന മഗ്നീഷ്യം ഉത്പാദനം വെട്ടിക്കുറക്കുകയായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം, ഇരുചക്ര വാഹന മേഖലയെ കൂടാതെ വാഹന നിര്‍മാണമേഖലയെയാകെ ഈ പ്രതിസന്ധി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...