യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ചു ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുടപ്പുരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കല്‍ സ്വദേശി സുധീഷ്, സ്‌നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. സ്‌നേഹം നടിച്ച്‌ കൂട്ടിക്കൊണ്ടു പോയശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരികില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. നിരവധി കേസുകളില്‍ പ്രതിയാണ് അജിത്ത്. അറസ്റ്റിലായ അഭിജിത്തിനെ അജിത്ത് പലതവണ ഉപദ്രവിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യത്തില്‍ അഭിജിത്ത് സുഹൃത്തുക്കളുമായി ആസൂത്രണം ചെയ്ത് അജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതം നടന്നതെന്ന് കരുതുന്നു. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്‌നേഹം നടിച്ച്‌ വിളിച്ച്‌ ബൈക്കില്‍ കയറ്റി കൊല നടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തെത്തിയശേഷം മറ്റ് പ്രതികളുമായി കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...