പാലക്കാട്: യുവാവിനെ കാര്‍ കയറ്റിയും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള (38), മുഹമ്മദ് യൂസഫ് (36), ഫൈസല്‍ (33), മേപ്പറമ്പ് സ്വദേശി അര്‍ഷാദ് (34) എന്നിവരാണ് അറസ്റ്റലായത്. ചൊവാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മര്‍ദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മര്‍ദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.
പ്രതികള്‍ ചേര്‍ന്ന് കഴുത്തില്‍ ബെല്‍റ്റിട്ട് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് വാഹനത്തിന്റെ ഡോര്‍ തുറന്ന് വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ വി ഹേമലത, എം അജസുദ്ദീന്‍, സീനിയര്‍ സിപിഒമാരായ പ്രദീപ്കുമാര്‍, കെ ബി രമേഷ്, എം സുനില്‍, വി ആര്‍ രവി, എന്‍ സതീഷ്, സിപിഒ ആര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.