തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ യുവാക്കളെ മര്‍ദിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ഏകചക്ര ബാറിലെ ജീവനക്കാരായ ഉദിത്ത് മോഹന്‍ (24) സിറിള്‍ ജോര്‍ജ് (28) സുനീഷ്(28) സുരേഷ് (55) എന്നിവരെയാണ് ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഉദയംപേരൂര്‍ ഏകചക്ര ബാറില്‍വെച്ച് പ്രായമായ വ്യക്തിയെ ബാര്‍ ജീവനക്കാര്‍ മര്‍ദിക്കുന്നത് കണ്ട് ചോദ്യംചെയ്ത യുവാക്കളാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ തൃപ്പൂണിത്തുറ സ്വദേശി പ്രദീപ്, മേക്കര സ്വദേശി സൂര്യരാജ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദയംപേരൂര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ഉദയംപേരൂരില്‍ യുവാക്കളെ മര്‍ദിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment