Friday, April 26, 2024 8:57 pm

എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വഴിക്കടവ് ചെക്ക്പോസ്റ്റില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി.,  ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി എംഡിഎംഎവാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത്.

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും എംഡിഎംഎ എടുത്ത് ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര.

കുഞ്ഞുങ്ങളുമായി ബൈക്കില്‍ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവര്‍ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്‌ലാമുദ്ധീന്‍, ഷിഫ്ന എന്നിവര്‍ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീന്‍ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പില്‍ ബൈക്കില്‍ വന്നപ്പോള്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നിലമ്പൂര്‍ താലൂക്കില്‍ വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വച്ച്‌ എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം ടി. ഷിജുമോനും സംഘവും, മലപ്പുറം ഇ ഐ ആന്‍ഡ് ഐ ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്‌ ഷെഫീഖ്, നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് എം ഡി എം എ പിടികൂടിയത്.എം ഡി എം എ കടത്തികൊണ്ടുവരുവാന്‍ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്കൂട്ടര്‍ മുതലായ വാഹനങ്ങളും തൊണ്ടി പണമായ 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസവും എം.ഡി.എം.എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. അമരമ്പലം കാഞ്ഞിരംപാടം വാല്‍പ്പറമ്പില്‍ സൈനുല്‍ ആബിദ് (29) നിലമ്പൂര്‍ ചെറുവത്ത് കുന്ന് പൂവത്തിങ്കല്‍ നിസാമുദ്ദീന്‍ (23) എന്നിവരെയാണ് നിലമ്പൂര്‍ എക്സൈസസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷ് അറസ്റ്റ് ചെയ്യതത് കെ.എല്‍.17 യു, 1501 നമ്ബര്‍ ഹ്യൂണ്ടായ് കാറും പിടിച്ചെടുത്തു.

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും, എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30തോടെ ഹ്യുണ്ടായ് കാറില്‍ മാരക മയക്കുമരുന്നായ 15.677 ഗ്രാം എംഡിഎംഎ യുമായി ഇവര്‍ പിടിയിലായത്.

മലപ്പുറം ഐ.ബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷെഫീഖ്, ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, പാലക്കാട് ഐ.ബി. ഇന്‍സ്പെകര്‍ നൗഫല്‍, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു പി. എബ്രാഹം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. അനീഷ്, എ. ഷംനാസ്, സി.റ്റി. റിജു, സബിന്‍ ദാസ്, അഖില്‍ദാസ്, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംവിധാനങ്ങളും കാര്യക്ഷമമായി ; പരാതികള്‍ കൃത്യസമയത്ത് പരിഹരിച്ചു – ജില്ലാ...

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും...

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി : ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍...

പോളിംഗ് ബൂത്ത് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

0
പത്തനംതിട്ട : പോളിംഗ് ദിനത്തില്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍...

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം ; പത്തനംതിട്ടയിൽ മാത്രം 7 പരാതി – വിവിധ...

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന്...