കെഎസ്ആർടിസിക്ക് ദിവസേന 4 ലക്ഷം ലീറ്റർ ഡീസൽ : ഉയർന്ന നിരക്കിനെതിരെയുള്ള കെഎസ്ആർടിസി ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വലിയതോതിൽ ഇന്ധനം വാങ്ങിയിട്ടും (ബൾക്ക് പർച്ചേസ്) എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ കെഎസ്ആർ ടിസി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബൾക്ക് പർച്ചേസർമാർക്കുള്ള ഡീസലിന്റെ നിരക്ക് നിർണയിക്കുന്നത് എങ്ങനെയാണെന്നു വിശദീകരിക്കാൻ എണ്ണ കമ്പനികളോടു നിർദേശിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ജഡ്‌ജിമാരായ ജെ.ബി പാർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് അതനുവദിച്ചില്ല. ഇപ്പോഴേ പ്രതിസന്ധിയിലുള്ള കോർപറേഷൻ അടച്ചുപൂട്ടലിനു വഴിവെയ്ക്കുന്നതാണ് ഇന്ധനവിലയിലെ അനിയന്ത്രിത നിരക്കെന്നാണു കെഎസ്ആർടിസി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ദിവസേന 4 ലക്ഷത്തിലധികം ലീറ്റർ ഡീസലാണ് ആവശ്യമായി വരിക. പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ കെഎസ്ആർടിസിക്കു മറ്റ് മാർഗങ്ങൾ നോക്കാവുന്നതേയുള്ളൂവെന്നു കോടതി പ്രതികരിച്ചു. വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്നു നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ കോടതി വിമർശിച്ചു. ഡീസൽ വില നിർണയത്തിൽ ഹൈക്കോടതിക്ക് ഒരു കാര്യവും ഇല്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസിക്കായി പി.വി. ദിനേ ശും സ്‌റ്റാൻഡിങ് കൗൺസൽ ദീപക് പ്രകാശും ഹാജരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...