നഗരമധ്യത്തില്‍ സിഐക്ക് നേരെ ഗുണ്ടാ ആക്രമണം ; നാലംഗ സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : നഗരമധ്യത്തില്‍ സി.ഐക്ക് നേരെ ഗുണ്ടാ ആക്രമണം. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള എടത്തല സി.ഐ നോബിളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്തു. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. മുടിക്കല്‍ പള്ളിക്കവല നെടിയാന്‍ വീട്ടില്‍ അജിംസ് (33), കണ്ടന്തറ അല്ലപ്ര കൊപ്പറമ്ബില്‍ അന്‍സല്‍ (28), തിരുവാലൂര്‍ കുന്നേല്‍പ്പള്ളിക്ക് സമീപം കിഴക്കുംതല അഖില്‍ വിത്സണ്‍ (31), മുടിക്കല്‍ നെടുംതോട് പുളിക്കരുകുടി വീട്ടില്‍ ധനേഷ് (37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.

ഇവര്‍ സമീപത്തെ ബാറില്‍ പോയി മദ്യപിച്ച ശേഷം പണം നല്‍കിയിരുന്നില്ല. കൂടാതെ ലോഡ്ജില്‍ മുറിയെടുത്ത് പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് കാര്‍മ്മല്‍ ബില്‍ഡിങിലെ താബോര്‍ ലോഡ്ജില്‍ വെച്ച്‌ നാലംഗ സംഘം സി.ഐയെ അക്രമിച്ചത്. അദ്ദേഹത്തിന്‍റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പ്രതികള്‍ ലോഡ്ജില്‍ തങ്ങി ഗുണ്ടാപ്രവര്‍ത്തനം നടത്തി വരികയായിരുന്നു. തട്ടുകടകളില്‍ നിന്നും മറ്റും ഭക്ഷണം കഴിച്ച്‌ പണം നല്‍കാതെ ഭീഷണിപ്പെടുത്തലും പതിവാണ്. ഇവരില്‍ പലരും നിരവധി കേസുകളിലെ പ്രതികളാണ്. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികളാണ് റൂറല്‍ ജില്ലയില്‍ എടുത്തു കൊണ്ടിരുന്നത്. കാപ്പ ചുമത്തി കൂടുതല്‍ ഗുണ്ടകളെ നാടുകടത്തിയതും ഈ ജില്ലയില്‍ നിന്നാണ്. എന്നാല്‍, റൂറല്‍ ജില്ല ആസ്‌ഥാനമായ ആലുവ നഗരത്തില്‍ കാലങ്ങളായി തമ്പടിക്കുന്ന ഗുണ്ടകളെയും അക്രമികളെയും നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയാണ്. അതിന്‍റെ ഭാഗമാണ് സി.ഐക്ക് നേരെ ആക്രമണം നടത്താന്‍ ഗുണ്ടകള്‍ തയ്യാറായതെന്നാണ് ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...