ഫ്ലാറ്റ്​ തട്ടിപ്പ്​ പരാതി : പിടി ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്​

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: ഫ്ലാറ്റ്​ നല്‍കാമെന്ന്​ പറഞ്ഞ്​ 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ അത്​ലറ്റ്​ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്​. വഞ്ചനക്കു​റ്റത്തിനാണ്​ വെള്ളയില്‍ ​പോലീസ്​ കേസെടുത്തത്​. മുന്‍ ഇന്‍റര്‍നാഷണല്‍ അത്​ലറ്റും കണ്ണൂര്‍ സ്​പോര്‍ട്​സ്​ ഡിവിഷനില്‍ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ്​ പരാതി​ നല്‍കിയത്​. ടാഗോര്‍ സെന്‍റിനറി ഹാളിന്​ സമീപം പ്രവര്‍ത്തിക്കുന്ന മെല്ലോ ഫൗണ്ടേഷന്‍ നിര്‍മാണ കമ്പനിയുടെ ഡയറക്​ടര്‍മാരടക്കം ഏഴ്​ പേര്‍ക്കെതിരെയാണ്​ ഐ.പി.സി 420 പ്രകാരം കേസെടുത്തത്​.

പറഞ്ഞ സമയത്ത് ഫ്ലാറ്റ്​​ രജിസ്​റ്റര്‍ ചെയ്​ത്​ നല്‍കിയില്ലെന്നും പണം തിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ മുന്‍ ഡോക്​ടര്‍ അടക്കമുള്ളവരും പ്രതികളാണ്​. നെയ്​വേലി ലിഗ്​നൈറ്റ്​ കോര്‍പറേഷനില്‍ അസിസ്​റ്റന്‍റ്​ പേഴ്​സണല്‍ ഓഫീസറും കണ്ണൂര്‍ സ്വദേശിയുമായ ജെമ്മ ജോസഫ്​ സിറ്റി ​പോലീസ്​ മേധാവി എ.വി. ജോര്‍ജിന്​ നല്‍കിയ പരാതി വെള്ളയില്‍ ​പോലീസ്​ സ്​റ്റേഷനിലേക്ക്​ കൈമാറുകയായിരുന്നു. തുടര്‍ന്ന്​ വെള്ളിയാഴ്​ച രാവിലെയാണ്​ കേസെടുത്തത്​.

40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ലാറ്റിനായി തുക നല്‍കി താന്‍ വഞ്ചിതയായെന്ന്​ ജെമ്മ ജോസഫ്​ പരാതിയില്‍ പറയുന്നു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള ‘സ്​കൈവാച്ച്‌​’ എന്ന ഫ്ലാറ്റ്​ വാങ്ങാന്‍ 46 ലക്ഷം രൂപയാണ്​ നിര്‍മാണ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടറായ ആര്‍. മുരളീധരന്‍ വാങ്ങിയത്​. 2021 മാര്‍ച്ച്‌​ എട്ടിന്​ രണ്ട്​ ലക്ഷവും മാര്‍ച്ച്‌​ 15ന്​ 44 ലക്ഷവും ​ചെക്ക്​ വഴി നെയ്​വേലിയിലെ വീട്ടില്‍ വന്ന്​ മുരളീധരന്‍​ കൈപ്പറ്റുകയായിരുന്നു.

​പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ്​ എന്ന പേരിലാണ്​ 1012 സ്​ക്വയര്‍ ഫീറ്റ്​ മാ​ത്രമു​ള്ള ഫ്ലാറ്റിന്​​ വന്‍തുക വാങ്ങിയത്​. ​പ്രോവിഡന്‍റ്​ ഫണ്ടില്‍ നിന്ന്​ വായ്​പയെടുത്താണ്​ തുക നല്‍കിയത്​. ഫ്ലാറ്റ്​ കാണാന്‍ അനുവദിച്ചില്ല​. നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട്​ പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ​ബ്ലോക്ക്​ ​ചെയ്​തു. പണം തിരിച്ചു നല്‍കാമെന്ന്​ പറഞ്ഞ ശേഷം വാക്കു മാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്​. നഗരമധ്യത്തിലാണ്​ ഫ്ലാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വളരെക്കാലമായുള്ള സുഹൃത്ത്​ എന്ന നിലയില്‍ ഫ്ലാറ്റ്​ വില്‍പനക്കുണ്ടെന്ന്​ പറഞ്ഞ് കൊടുക്കുക മാത്രമാണ്​ ചെയ്​തതെന്നും പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളില്‍ പങ്കില്ലെന്നും ബാക്കിയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും പി.ടി. ഉഷ പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല : തിരുത്തുമായി ചീഫ്...

0
ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും,...

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...