ഛത്തീസ്ഗഡില്‍ 4 നക്‌സലുകളെ സുരക്ഷാസേന വധിച്ചു

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഇന്ന് രാവിലെ നടന്ന ഓപ്പറേഷനില്‍ സുരക്ഷാ സേന നാല് നക്‌സലുകളെ വെടിവെച്ചുകൊന്നു. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ 50 നക്സലുകള്‍ ഒത്തുകൂടിയപ്പോള്‍ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് ബസ്തര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി സുന്ദര്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് നക്സലുകളുടെ യോഗത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, ജില്ലാ റിസര്‍വ് ഗാര്‍ഡ്സ് എന്നിവയുടെ സംഘങ്ങള്‍ ഓപ്പറേഷന്‍ ആരംഭിച്ചതായി സുന്ദര്‍രാജ് പറഞ്ഞു.

രാവിലെ 7.30 ഓടെ മിര്‍തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള പോംറ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ സേനയുടെ സംയുക്ത സംഘങ്ങള്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് സുന്ദര്‍രാജ് പറഞ്ഞു. കൊല്ലപ്പെട്ട നാലുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ആരാണെന്നതിനെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഐജി സുന്ദര്‍രാജ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...