ചണ്ഡിഗഡ് : സഹോദരിമാരായ നാല് കുട്ടികളെ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടത്. കുട്ടികളെ അമ്മ കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു.
കുട്ടികള്‍ക്കൊപ്പം ഗുരുതര പരിക്കുകളോടെയാണ് അമ്മയെ കണ്ടത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. അമ്മയെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അവര്‍ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കരുതുന്നത്.