തമിഴ്‌നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു. പ്രശസ്തമായ വോള്‍ഗാ നദിയിലാണ് അത്യാഹിതം ഉണ്ടായത്. വിഘ്‌നേഷ്, മനോജ് ആനന്ദ്, മുഹമ്മദ് ആഷിഖ്, എം. സ്റ്റീഫന്‍ എന്നിവരാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ഗൂഡല്ലൂര്‍, ചെന്നൈ സ്വദേശികളാണ് റഷ്യയില്‍ ദുരന്തത്തിനിരയായത്.

നാലുപേരും റഷ്യയിലെ വോള്‍ഗാഗാര്‍ഡ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലെത്താന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് മരണം കവര്‍ന്നതെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട വിവരം സഹപാഠികളാണ് അറിയിച്ചത്. 10 പേരടങ്ങുന്ന സംഘമാണ് അവധി ദിവസം നദിയില്‍ ബോട്ടുയാത്രയ്ക്കായി പോയത്. പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ബോട്ടുമറിയുകയായിരുന്നു. മറ്റ് ആറുപേരും നീന്തിരക്ഷപെട്ടു. കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഘ്‌നേഷും ഒഴുക്കില്‍പ്പെട്ടത്. നാലുപേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായി വോള്‍ഗാഗാര്‍ഡ് പോലീസ് അറിയിച്ചു. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വാഗ്ദ്ദാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...