Tuesday, July 16, 2024 2:57 am

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ; പ്രചാരണത്തിന് ചെലവിടാനാവുക 40 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ത്ഥിക്കും പരമാവധി ചെലവഴിക്കാനാവുക 40 ലക്ഷം രൂപ. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള കണക്കുകളാണ് സൂക്ഷിക്കേണ്ടത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്നാണ് തുടക്കമാവുക. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം. രാവിലെ ഏഴിന് പത്താഴക്കുഴിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് വട്ടക്കുന്നില്‍ പര്യടനം സമാപിക്കും. നാളെ മീനടം, 23ന് പുതുപ്പള്ളി, 24ന് അയര്‍ക്കുന്നം, 25ന് കൂരോപ്പട, 28ന് മണര്‍കാട്, സെപ്റ്റംബര്‍ ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലും പര്യടനം നടത്തും. എന്നാൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്നും വീടു കയറിയും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടഭ്യര്‍ത്ഥിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ് ; മാധ്യമ പ്രവർത്തകർക്കെതിരായ കേസ്...

0
കൊച്ചി: ജയിലിൽ കയറി തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന രണ്ട്...

വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്റ്റ് 2 ൻ്റെ ഗവർണർ ആയി...

0
തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന്...

കരിപ്പൂർ-മസ്ക്കറ്റ് വിമാനം പുറപ്പെടുന്ന സമയംമാറ്റി ; പ്രതിഷേധിച്ച് യാത്രക്കാർ ; സാങ്കേതിക തകരാറെന്ന് വിശദീകരണം

0
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ്...

മുഖ്യമന്ത്രി അപേക്ഷ തള്ളിയില്ല ; എം ശിവശങ്കറിന് ചികിത്സാചെലവ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ്...