മലയാലപ്പുഴ മലയാലപ്പുഴ ജെ.എം.പി. ഹൈസ്‌കൂളിലാണ് ഈ വർഷം 40 കുട്ടികൾ പുതുതായി അഡ്മിഷൻ എടുത്തത്. എട്ട്, ഒൻപത്, പത്ത് ക്ലാസുകളാണ് ഇവിടെയുള്ളത്. എട്ടിൽ 35 കുട്ടികളും ഒൻപതിൽ നാല് കുട്ടികളും 10-ാം ക്ലാസിൽ ഒരാളും ഈ വർഷം പുതുതായി ചേർന്നു. കഴിഞ്ഞ വർഷം എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് സ്‌കൂളിലേക്ക് ബസ് അനുവദിച്ചിരുന്നു. ഇത് വന്നതോടെ കുട്ടികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. ഇലക്കുളത്താണ് ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നത്. ഇത്തവണത്തെ 10-ാംക്ലാസ് പരീക്ഷയിലും ഉയർന്ന വിജയമാണ് സ്‌കൂൾ നേടിയത്. 20 കുട്ടികൾ പരീക്ഷ എഴുതിയതിൽ എട്ട് പേർക്ക് മുഴുവൻ എപ്ലസ് കിട്ടി. അധ്യാപക രക്ഷാകർതൃസമിതിയുടെ യോജിച്ച പ്രവർത്തനമാണ് സ്‌കൂളിന്റെ മാറ്റത്തിന് കാരണം. സ്‌കൂൾ ബസിന്റെ റൂട്ട് ഇത്തവണ തലച്ചിറവരെ നീട്ടിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈസ്‌കൂൾ 2010-ലാണ് സർക്കാർ ഏറ്റെടുത്തത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























