അര്‍ജുന്‍ ആയങ്കിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ആയങ്കി ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിൽ എത്തിച്ചാണ് തെളിവെടുക്കുക. ആഭ്യന്തരമന്ത്രിക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ മൊബൈൽ ഫോൺ കണ്ടെത്തുകയാണ് ലക്ഷ്യം. കേസിലെ പ്രധാന തെളിവാണ് മൊബൈല്‍ ഫോണ്‍. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പോലീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് കസ്റ്റഡി കാലാവധി. ഇന്നലെ ആയങ്കിയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...