പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളിലായി ഞായറാഴ്ച്ച 40 പത്തനംതിട്ട ജില്ലക്കാര്‍കൂടി എത്തി. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 39 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഞായറാഴ്ച്ച രാവിലെ 10.20ന് നിസാമുദ്ദീന്‍ – എറണാകുളം സ്‌പെഷ്യല്‍ ട്രെയിനിന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. പത്തനംതിട്ട ജില്ലക്കാരായ എട്ടു സ്ത്രീകളും ഏഴു പുരുഷന്‍ന്മാരും ഉള്‍പ്പെടെ 15 പേരാണ് അവിടെ ഇറങ്ങിയത്. ഇവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലായി രാവിലെ പത്തനംതിട്ട ഇടത്താവളത്തിലെത്തിച്ചു. ഇവര്‍ 15 പേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.
മുംബൈ- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലായി ജില്ലക്കാരായ 25 പേര്‍ ഇറങ്ങി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എഴു സ്ത്രീകളും എട്ടു പുരുഷന്മാരുമുള്‍പ്പെടെ 15 പത്തനംതിട്ട ജില്ലക്കാരായിരുന്നു ഇറങ്ങാനുണ്ടായിരുന്നത്. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 14 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്‍ന്മാരും നാലു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ പത്തു പേരാണു ഇറങ്ങാനുണ്ടായിരുന്നത്. ഇവര്‍ പത്തു പേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.